“സണ്ണി ലിയോണ്‍ കാരണം പോണ്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് വിളിവരുന്നു”, തന്റെ ചിത്രങ്ങള്‍ കുടുംബത്തോടൊപ്പം കാണാമെന്നും രാഖി സാവന്ത്‌

ഹോളിവുഡിലെ പോണ്‍ നിര്‍മാതാക്കളില്‍നിന്ന് നിരന്തരം വിളികളെത്തുന്നുവെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. എല്ലാത്തിനും കാരണം സണ്ണി ലിയോണാണെന്നും രാഖി പറയുന്നു. രാഖി ആദ്യമായല്ല സണ്ണി ലിയോണിനെ കുറ്റപ്പെടുത്തുന്നത്.

സണ്ണി ലിയോണാണ് എന്റെ കോണ്‍ടാക്ട് നമ്പര്‍ പോണ്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് നല്‍കിയത്. അവിടെനിന്നും നിരന്തരം കോളുകള്‍ വരുന്നു. കനത്ത തുകയും പ്രതിഫലമായി തരാമെന്ന് പറയുന്നു. അത്തരം ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യം എനിക്കില്ല, എന്നേക്കൊണ്ട് അതിന് കഴിയില്ല എന്നതാണ് സത്യം. ചത്താലും അത്തരമൊരു മേഖലയിലേക്ക് ഞാനില്ല. ഞാനൊരു ഇന്ത്യക്കാരിയാണ്. രാഖിയിലെ ആര്‍ഷഭാരത സംസ്‌കാരം വഴിഞ്ഞൊഴുകി

നേരത്തെ പോണ്‍ മേഖലയില്‍ തിളങ്ങിയിട്ടുള്ള സണ്ണിക്ക് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചപ്പോള്‍ ഞാനൊരു ആശംസാ വീഡിയോ അയച്ചു. അപ്പോള്‍ത്തന്നെ അപരിചിതമായ ഒരു നമ്പരില്‍നിന്ന് എനിക്കൊരു വിളിവന്നു. സണ്ണിയോട് എനിക്ക് അസൂയയുണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്. രാഖി പറയുന്നു.

ഞാനെന്തിന് സണ്ണിയെ ഓര്‍ത്ത് അസൂയപ്പെടണം? ഞാന്‍ ബോളിവുഡില്‍ നല്ലരീതിയില്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. റീമിക്‌സ് എന്ന ട്രെന്റുതന്നെ ഞാന്‍ കാരണം ഉണ്ടായതാണ്. പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം കാണാവുന്നതാണ് തന്റെ ചിത്രങ്ങള്‍. എന്തായാലും ഇനിയെങ്കിലും എന്റെ നമ്പര്‍ പോണ്‍ മേഖലയില്‍നിന്നുള്ളവര്‍ ദുരുപയോഗം ചെയ്യില്ലെന്നാണ് വിചാരിക്കുന്നത്. രാഖി കൂട്ടിച്ചേര്‍ത്തു.

നേരത്തേയും വിവാദങ്ങളുടെ കളിത്തോഴിയാണ് രാഖി സാവന്ത്. മോദിയുടെ ചിത്രമുള്ള വസ്ത്രമിട്ട് ബിജെപി പ്രവര്‍ത്തകരുടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇവര്‍ ഏറ്റുവാങ്ങിയത്. സണ്ണിക്കെതിരെയും ഇവര്‍ നേരത്തെ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.

മോദിയുടെ ചിത്രമുള്ള ഉടുപ്പിട്ട് രാഖി സൈബര്‍ ആക്രമണം നേരിട്ടിരുന്നു

DONT MISS
Top