കാവേരി വിഷയത്തിലെ മൗനം: രജനിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍

രജനികാന്തും കമല്‍ഹാസനും (ഫയല്‍)

കോ​യ​മ്പ​ത്തൂ​ർ: കാവേരി നദീജല തര്‍ക്കവിഷയത്തില്‍ ന ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മൗ​നം തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മ​ക്ക​ൾ നീ​തി മെ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ.

കമലിനൊപ്പം രജനിയും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രജനിയുടെ പാര്‍ട്ടിരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇതുവരെയായിട്ടില്ല. തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കവെയാണ് രജനയുടെ കാവേരി വിഷയത്തിലെ മൗനത്തെ കമല്‍ വിമര്‍ശിച്ചത്.

കാ​വേ​രി വി​ഷ​യ​ത്തി​ൽ‌ മാ​ത്ര​മ​ല്ല ര​ജ​നി അ​ഭി​പ്രാ​യം പ​റ​യാ​ത്ത​ത്. മ​റ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച് ക​ണ്ടി​ട്ടി​ല്ല. ഒ​രു വി​ഷ​യം മാ​ത്ര​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് ശ​രി​യാ​വി​ല്ലെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.  കാവേരി പ്രശ്നത്തില്‍ തമിഴ് സിനിമ ലോകം പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും അതില്‍ പങ്കെടുത്തില്ല എന്ന വിമര്‍ശനം രജനിക്കെതിരെ ഉയര്‍ന്നിരുന്നു.

രജനിയെ താന്‍ വിമര്‍ശിക്കില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താന്‍ വിമര്‍ശനവിധേയമാക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ക​മ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

തമിഴ്‌സിനിമയിലാണ് രജനി സൂപ്പര്‍താരമായതെങ്കിലും അദ്ദേഹം ജനിച്ചത് കര്‍ണാടയിലാണ്. ഇതിനാലാണ് തമിഴ്‌നാട് -കര്‍ണാടക തര്‍ക്കമായ കാവേരി നദീജല തര്‍ക്കത്തില്‍ രജനികാന്ത് അഭിപ്രായം പ്രകടിപ്പിക്കാത്തതെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

DONT MISS
Top