കാഠ്മണ്ഡു വിമാന അപകടം: ഡാറ്റാ റെക്കോഡര്‍ കണ്ടെടുത്തു

അപകടത്തില്‍പ്പെട്ട വിമാനം

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ അന്‍പതോളം പേരുടെ മരണത്തിന് ഇടയാക്കിയ വിമാനത്തിന്റെ ഡാറ്റാ റെക്കോഡര്‍ കണ്ടെത്തി. യുഎസ്-ബംഗ്ല എയര്‍ലൈന്‍സിന്റെ അവശിഷ്ടങ്ങളില്‍ നിന്നുമാണ് ഡാറ്റാ റെക്കോഡര്‍ കണ്ടെത്തിയത്. വിമാനം അപകടത്തില്‍പെടാന്‍ ഉണ്ടായ കാരണം ഡാറ്റാ റെക്കോഡറില്‍ നിന്നും ലാഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ ഉച്ചയോടെയാണ് ബംഗ്ലാദേശില്‍ നിന്നുമുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ് പാസഞ്ചര്‍ വിമാനം കാഠ്ണ്ഡുവിലെ ത്രിഭുവന്‍ വിമനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. 71 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ അമ്പത് പേരും മരിച്ചിരുന്നു.

വിമാനം അപകടം ഉണ്ടായതിന്റെ ഉത്തരവാദിത്വം പറഞ്ഞ് എയര്‍പോര്‍ട്ട് അധികൃതരും എയര്‍ലൈന്‍സ് അധികൃതരും പരസ്പരം പഴിചാരുകയാണ്. വിമാനത്തില്‍ നിന്നും കണ്ടെത്തിയ ഡാറ്റാ റെക്കോഡര്‍ സുരക്ഷിതമായി സൂക്ഷിച്ചതായി എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ രാജ് കുമാര്‍ ചേത്രി പറഞ്ഞു.

DONT MISS
Top