തുടരെയുള്ള വിമര്‍ശനങ്ങള്‍; മിനിമം ബാലന്‍സ് പിഴ കുറച്ച് എസ്ബിഐ

ഫയല്‍ചിത്രം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സിനുള്ള പിഴ നിരക്ക് കുറച്ചു. വിവിധയിടങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എസ്ബിഐയുടെ തീരുമാനം. 75 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഇതോടെ അക്കൗണ്ടുകളില്‍ മിനിമം തുകയില്ലെങ്കില്‍ മെട്രോ നഗരങ്ങളില്‍ പിഴയായി ഈടാക്കുന്ന തുക 50 രൂപയില്‍നിന്ന് 15 രൂപയായാണ് കുറച്ചിരിക്കുന്നത്. ചെറുപട്ടണങ്ങളില്‍ 40 രൂപയില്‍നിന്ന് 12 രൂപയാക്കിയും ഗ്രാമങ്ങളില്‍ പിഴ 40 രൂപയില്‍നിന്ന് 10 രൂപയായുമാണ് എസ്ബിഐ കുറച്ചിരിക്കുന്നത്.

എസ്ബിഐയുടെ പുതിയ തീരുമാനം 25 കോടി ഉപഭോക്താക്കള്‍ക്കാണ് ഗുണം ചെയ്യുക. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍വരും. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് 1771 കോടി രൂപ എസ്ബിഐ പിഴ ഈടാക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

DONT MISS
Top