സാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ 47 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു

പ്രതീകാത്മക ചിത്രം

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദ് ചെയ്തു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനം റദ്ദ് ചെയ്തത് യാത്രക്കാരെ വലിയ രീതിയില്‍ വലച്ചിരിക്കുകയാണ്. പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

വിമാനങ്ങള്‍ റദ്ദ് ചെയ്ത വിവരം ഇന്‍ഡിഗോയുടെ സൈറ്റിലൂടെയാണ് യാത്രക്കാരെ അറിയിച്ചത്. ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളുരു, പാറ്റ്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്‌സര്‍, ഗുവാഹത്തി എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദു ചെയ്തത്.

കഴിഞ്ഞ് ദിവസം ലഖ്‌നൗവില്‍ നിന്നും അഹമ്മദാബാദിലേക്ക് പറന്ന് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നത്.

DONT MISS
Top