മോദിയുമായി ഹാമിദ്​ ബിൻ സായിദ്​ കൂടിക്കാഴ്​ച നടത്തി

നഹ്യാന്‍ -മോദി കൂടിക്കാഴ്ച

ദില്ലി: അബുദാബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ഷെയ്ഖ്  ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്യാന്‍
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്​പര സഹകരണം ശക്​തിപ്പെടുത്താനുള്ള മാർഗങ്ങള്‍ ഇരു നേതാക്കളും ചർച്ച ചെയ്​തു.

ഷെയ്ഖ് ഹാമിദിനെ സ്വാഗതം ചെയ്​ത മോദി അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധവും സൗഹൃദവും ശക്​തമാക്കാൻ ഉപകരിക്കുമെന്ന്​ പ്രത്യാശ പ്രകടിപ്പിച്ചു. നിർദോഷ-സുസ്​ഥിര ഉൗർജ പദ്ധതികൾക്ക്​ യുഎഇ നൽകുന്ന പിന്തുണയെ മോദി പ്രശംസിച്ചു.

ദില്ലിയിൽ നടക്കുന്ന സൗരോർജ സഖ്യ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ​ ഷെയ്ഖ്  ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്യാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്​. യുഎഇ കാലാവസ്​ഥാ വ്യതിയാന–പരിസ്​ഥിതികാര്യ മന്ത്രി ഡോ ഥാനി ബിൻ അഹ്​മദ് ആൽ സിയൂദി, സഹമന്ത്രി ഡോ സുൽത്താൻ ബിൻ അഹ്​മദ്​ സുൽത്താൻ ആൽ ജാബിർ, ഇന്ത്യയിലെ യുഎഇ സ്​ഥാനപതി ഡോ അഹ്​മദ്​ അബ്​ദുൽ റഹ്​മാൻ ആൽ ബന്ന തുടങ്ങിയവരും മോദി – നഹ്യാന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

DONT MISS
Top