കാത്തിരിപ്പിന് വിരാമം, പൂമരം റിലീസ് 15ന്


കാളിദാസ് ജയറാം മുഖ്യ റോളിലെത്തുന്ന പൂമരം ഈമാസം 15ന് തിയേറ്ററുകളിലെത്തും. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഏറെ വൈകിയ ചിത്രം നിരവധി തവണ റിലീസ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതോടെ പരാതികളെല്ലാം അവസാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ചുള്ളത്. ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാകുമെന്നുറപ്പ്. ക്ലൈമാക്‌സില്‍ വിഎഫ്എസ്‌കും വൃത്തിയായി ഉപയോഗിച്ചിട്ടുണ്ട്‌.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡോക്ടര്‍ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്. ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന രണ്ട് ഗാനങ്ങളും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ മഞ്ജുവാര്യരും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top