ഒടിയന്റേയും രാവുണ്ണിയുടേയും പ്രഭയുടേയും തേങ്കുറിശ്ശി; ഒടിയന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി

കൊച്ചി: മോഹന്‍ലാലിന്റെ കരിയറില്‍തന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി മാറിയ വിഎം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു. 1960-70 കാലഘട്ടത്തിലെ ഒടിയന്‍ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ആദ്യമായാണ് പുറത്തുവിടുന്നത്.

മധ്യകേരളത്തില്‍ ഒരു കാലത്ത് പ്രശസ്തമായ ഒടി മന്ത്രവും ഒടിയന്മാരുടെ കഥളുമൊക്കെയാണ് ചിത്രം പറയുന്നത്. മാര്‍ച്ച് അവസാനം ചിത്രീകരണം പൂര്‍ത്തിയാകുന്ന ഒടിയന്‍ ഈ ഓണത്തിനു തിയറ്ററിലെത്തുമെന്ന് സംവിധായകന്‍ വിഎം ശ്രീകുമാര്‍ മേനോന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഓണത്തിന് ഒരു ബിഗ് റിലീസ് ആയി മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഒടിയന്‍ ടീം.

DONT MISS
Top