കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു; നിരവധിപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്


രക്ഷാപ്രവര്‍ത്തനം നടത്തുന്നു

കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍  വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുമുള്ള പാസഞ്ചര്‍ വിമാനമാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍  അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതാണ് അപകടത്തിന് കാരണം. തുടര്‍ന്ന് വിമാനത്തിന് തീപിടിച്ച് തൊട്ടടുത്ത ഫുട്‌ബോള്‍ ഗൗണ്ടില്‍ വീഴുകയായിരുന്നു.

71 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍  17 പേരെ രക്ഷപ്പെടുത്തിതതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ നിരവധിപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് വരുന്നുണ്ടെങ്കിലും അവ സ്ഥിരീകരിച്ചിട്ടില്ല. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

രക്ഷപ്പെടുത്തിയ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന് തീപിടിച്ചതുമൂലം കനത്ത പുകയാണ് വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞത്.  ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

DONT MISS
Top