കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിൻ പോളിക്ക് പരുക്ക്.  ഗോവയിൽ വച്ചുനടന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം പറ്റിയത്.  തോക്കിന്റെ പാത്തി ഇടതു കൈയിൽ കൊണ്ടു അപകടം സംഭവിക്കുകയായിരുന്നുവെന്ന് അണിയറ പ്രവർത്തകർ റിപ്പോർട്ടറോട് പറഞ്ഞു. ഇടതു കൈയുടെ എല്ലിനു പൊട്ടല്‍ ഏറ്റ നിവിന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പട്ടാളക്കാരുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന തോക്ക് വഴി നിവിന്റെ ഇടതു കൈയിന് അപകടം സംഭവിച്ചത്. എന്നാൽ നിവിൻ പരുക്ക് കാര്യമാക്കാതെ രണ്ടു ദിവസം കൂടി ചിത്രീകരണത്തിൽ ഏർപ്പെടുകയായിരുന്നു.  ചിത്രീകരണം തടസ്സങ്ങൾ ഇല്ലാതെ നടക്കാൻ നിവിൻ പരുക്ക് ആദ്യം കാര്യമാക്കിയില്ല എന്നാണ് റിപ്പോർട്ടുകൾ

എല്ലുകള്‍ പൊട്ടിയതിനെ തുടർന്ന് നിവിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏപ്രിൽ രണ്ടിന് നിവിൻ വീണ്ടും കായംകുളം കൊച്ചുണ്ണി ലൊക്കേഷനില്‍ ചേരുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു. ശ്രീലങ്കയില്‍ ആയിരിക്കും  ഏപ്രില്‍ മാസത്തെ കായംകുളം കൊച്ചുണ്ണിയുടെ ചിത്രികരണം നടക്കുക്കയെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top