അണ്ഡാശയം സ്ഥാനം തെറ്റി സ്ഥിതി ചെയ്യുന്നത് ഉദരഭാഗത്ത്; വന്ധ്യയെന്ന് വിധിയെഴുതിയ യുവതിക്ക് ചികിത്സയിലൂടെ കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യത്തെ സംഭവം നടന്നത് അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍

പത്തനംതിട്ട: ഉദരഭാഗത്ത് സ്ഥാനം തെറ്റി അണ്ഡാശയം സ്ഥിതി ചെയ്തതു മൂലം കുട്ടികളുണ്ടാവാന്‍ സാധ്യതയില്ലാത്ത യുവതിക്ക് ചികില്‍സയിലൂടെ കുഞ്ഞു പിറന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ കുഞ്ഞു പിറക്കുന്നത്. അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

പത്തനംതിട്ട മെഴുവേലി സ്വദേശിനി ശ്രീജ ഷിബുവിനാണ് അണ്ഡാശയം സ്ഥാനം തെറ്റിയതുമൂലം വന്ധ്യത കണ്ടെത്തിയത്. സാധാരണയായി അണ്ഡാശയം സ്ഥിതി ചെയ്യുന്നത് സ്ത്രീകളുടെ ഇടുപ്പെല്ലിനുള്ളിലാണ്. എന്നാല്‍ ശ്രീജയുടെ അണ്ഡാശയം ഉദരഭാഗത്ത് വൃക്കകള്‍ക്കരികിലായിരുന്നു. ജന്മനാലുള്ള ഗര്‍ഭാശയ വൈകല്യങ്ങള്‍ കാരണം ഇത്തരം സ്ത്രീകളില്‍ ഗര്‍ഭധാരണം അസംഭവ്യമാണ്.

എന്നാന്‍ ഡോ എസ് പാപ്പച്ചന്റെ നേതൃത്വത്തില്‍ സോക്ടര്‍മാരായ ഷീബ, നിര്‍പിന്‍ എന്നിവര്‍ നടത്തിയ ചികില്‍സയിലൂടെ ശ്രീജയ്്ക്ക് കുഞ്ഞു പിറന്നു. ഈ ചികില്‍സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുന്നത് ഇന്ത്യയില്‍ ആദ്യത്തേതും ലോകത്ത് രണ്ടാമത്തേതുമാണ്. ഈ നേട്ടത്തിനൊപ്പം കഴിഞ്ഞയാഴ്ച്ച ഇവിടെ ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നതും ശ്രദ്ധേയമായി.

DONT MISS
Top