എസ്എഫ്‌ഐ നേതാവിനെ കുത്തിയ സംഭവം, നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പിടിയിലായ ജയന്‍, അക്ഷയ്

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവ് ഞാറ്റുവയലിലെ എന്‍വി കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മുള്ളൂര്‍ സ്വദേശി എം ജയന്‍, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി അക്ഷയ്, പി അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. നാല് പേരും ബിജെപി പ്രവര്‍ത്തകരാണ്.

തൃച്ചംബരത്തെ ഉത്സവ സ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. പഴയങ്ങാടി താവത്തെ ബാറില്‍ ജീവനക്കാരെ അക്രമിച്ച് പണം തട്ടിയ ശേഷമാണ് തൃച്ചംബരത്തെത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാര്‍ ജീവനക്കാരെ അക്രമിച്ചതില്‍ കണ്ണപുരം പൊലീസും കേസെടുത്തിട്ടുണ്ട്.

പിടിയിലായ അജേഷ്, രാജേഷ്

നെഞ്ചിനും കാലിനും കുത്തേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. എസ്എഫ്‌ഐ സഹകരണ കോളെജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യുണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍.

DONT MISS
Top