‘സുഡാനി ഫ്രം നൈജീരിയ’: ടീസര്‍ പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിനാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററില്‍ എത്തുന്നത്.

ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top