അത്ഭുതപ്പെടുത്തി ജയസൂര്യ; ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയക്കു ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി.

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കുന്ന തരത്തിലാണ് ഞാന്‍ മേരിക്കുട്ടിയിലെ ജയസൂര്യയുടെ ഗെറ്റപ്പ്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇതിന് മുന്‍പ് രഞ്ജിത് ശങ്കറും ജയസൂര്യയും  ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

DONT MISS
Top