കടലിന്റെ ഭാവഭേദങ്ങൾ ക്യാൻവാസിൽ പകർത്തി മെബീഷ് എന്ന മത്സ്യത്തൊഴിലാളി

കൊച്ചി: കടലിന്റെ ഭാവഭേദങ്ങൾ ക്യാൻവാസിൽ പകർത്തുകയാണ് മെബീഷ് കണ്ണമാലി എന്ന ചിത്രകാരൻ. തന്റെ നിത്യ ജീവിതത്തിലെ കാഴ്ചകൾക്കാണ് മത്സ്യത്തൊഴിലാളി കൂടിയായ മെബീഷ് നിറം പകരുന്നത്. കടലും തീരവും നിറയുന്ന 25 ഓളം ചിത്രങ്ങളാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലുള്ളത്.

കടലാണ് മെബീഷ് എന്ന ചിത്രകാരന്റെ ജീവിതം. തന്റെ ജീവിതം കൂടിയായ കടലും കടല്‍ കാഴ്ചകളും ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് മെബീഷ്. മത്സ്യത്തൊഴിലാളി കൂടിയായ മെബീഷിന് കടലിന്റെ ഓരോ ഭാവങ്ങളും ക്യാന്‍വാസിലാക്കാന്‍ ഒട്ടും പ്രയാസമില്ല. വര ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത മെബീഷ് തന്റെ നിത്യജീവിതത്തിലെ കാഴ്ചകളാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്. അങ്ങനെ കടലും കരയും തീരവുമെല്ലാം വരകളില്‍ നിറഞ്ഞു.

DONT MISS
Top