വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പുഴയായ ചന്ദ്രഗിരിയും വരള്‍ച്ചയുടെ പിടിയില്‍

കാസര്‍ഗോഡ്:  കര്‍ണാടകയിലെ കൊടക് റിസേര്‍വ് വനത്തില്‍ ഉത്ഭവിക്കുന്ന ചന്ദ്രഗിരിപ്പുഴ 105 കിലോമീറ്റര്‍ ഒഴുകി തളങ്കരയില്‍ അറബികടലിനോട് ചേരുന്നു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ ആശങ്കയിലായിരിക്കുന്നത് തീരത്തെ ആയിരങ്ങളാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നദികള്‍ ഉള്ള ജില്ലയാണ് കാസര്‍ഗോഡ് 12 നദികള്‍.ഇതില്‍ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ ഏതാനം മാസങ്ങള്‍ങ്ങള്‍ക്ക് മുന്‍പുള്ള ആകാശക്കാഴ്ച്ച കാണുക.

എന്നാന്‍ ചന്ദ്രഗിരി പുഴയുടെ ഇന്നത്തെ അവസ്ഥ അതി ദൈനിയമാണ്.
നീരൊഴുക്ക് കുറഞ്ഞ ചന്ദ്രഗിരി പുഴ ഇന്ന് മെലിഞ്ഞ് തുടങ്ങി.അധികം വൈകാതെ ഈ പുഴയക്ക് കൂടി ചരമഗീതം പാടും.ജില്ലയില്‍ പുത്തിഗെ , മധു വാഹിനിഎന്നീ പുഴകള്‍ നേരത്തെ തന്നെ പൂര്‍ണ്ണമായും വറ്റി വരണ്ടു.പുഴകളുടെ ഈ അപൂര്‍വ്വ പ്രതിഭാസം കേട്ടുകേള്‍വി പോലും ഇല്ലെന്നാണ് പഴമക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.അനധികൃത മണലൂറ്റും ജലസംരക്ഷണത്തിന് പദ്ധതികള്‍ ഇല്ലാത്തതും ഒരോ പുഴകളുടെയും മരണ മണി മുഴങ്ങാന്‍ കാരണമായി .

DONT MISS
Top