മമ്മൂട്ടി എന്നത് ‘മമ്മൂട്ടി സാര്‍’ ആക്കി; സൈബര്‍ ക്രിമിനലുകള്‍ക്കുമുന്നില്‍ കീഴടങ്ങി പാര്‍വതി; മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചത് തെറ്റെന്ന് ആരാധകരിലെ തെമ്മാടിക്കൂട്ടം

മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചത് തെറ്റായിപ്പോയി എന്ന് മമ്മൂട്ടി ആരാധകരിലെ തെമ്മാടിക്കൂട്ടം. നിരന്തരം തെറിവിളികള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയയായി പാര്‍വതിയും മമ്മൂട്ടി എന്നത് മമ്മൂട്ടി സാര്‍ ആക്കി മാറ്റി. ഇന്നലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പുതിയ പൊങ്കാല.

മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു. ഇത് തന്റെ വാളിലും പങ്കുവയ്ക്കുകയായിരുന്നു പാര്‍വതി. ഇവിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നുപറഞ്ഞില്ല എന്നതാണ് സൈബര്‍ ക്രിമിനലുകള്‍ അവരില്‍ കണ്ട കുറ്റം. മമ്മൂട്ടിയുടെ ഔദ്യോഗിക പേജ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു അവര്‍ എന്നുപോലും വിഡ്ഢികളായ ഒരുപറ്റം ആരാധകര്‍ക്ക്‌ മനസിലായില്ല.

അവസാനം തെറിവിളികള്‍ക്ക് മുന്നില്‍ പാര്‍വതിക്ക് വഴങ്ങേണ്ടിവന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ പാര്‍വതി മമ്മൂട്ടി എന്നത് മമ്മൂട്ടി സാര്‍ ആക്കി കുറിപ്പ് തിരുത്തി. ആരാധകരിലെ ഒരുപറ്റം സൈബര്‍ അക്രമികള്‍ മമ്മൂട്ടി എന്ന മഹാ നടന് ചീത്തപ്പേരുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇവരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചതെന്നും വിഡ്ഢിക്കൂട്ടത്തിന് ഇതുവരെ മനസിലായിട്ടില്ല.

DONT MISS
Top