ദുരൂഹമരണങ്ങള്‍: ത്രിപുര മന്ത്രിമാരുടെ ഔദ്യോഗികവസതിയിലെ സെപ്റ്റിക് ടാങ്കുകള്‍ അടക്കം ഉടന്‍ വൃത്തിയാക്കണമെന്ന് നിര്‍ദേശം

മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിനൊപ്പം സുനില്‍ ദിയോദര്‍

അഗര്‍ത്തല: ത്രിപുരയില്‍ പുതുതായി ചുമതലയേറ്റ ബിജെപി മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം തുടങ്ങുന്നതിന് മുന്‍പ് വീട്ടുവളപ്പിലുള്ള സെപ്റ്റിക് ടാങ്കുകളടക്കം വൃത്തിയാക്കണമെന്ന് നിര്‍ദേശം. ആര്‍എസ്എസ് നേതാവും ഗുജറാത്തിലെ ബിജെപി പ്രചാരണത്തിന്റെ ചുമതല വഹിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവുമായ സുനില്‍ ദിയോദര്‍ മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുന്‍ സിപിഐഎം മുഖ്യമന്ത്രി മണിക്  സര്‍ക്കാരിന്റെ ഔദ്യോഗിക വസതയിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് 2005 ജനുവരിയില്‍ ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് സുനില്‍ ദിയോദര്‍ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയെങ്കിലും ഈ ഈ സംഭവം സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ ഈ കേസ് ഒതുക്കിയെന്നും ആര്‍എസ്എസ് നേതാവ് ആരോപിച്ചു. ഇത്തരത്തിലുള്ള ദുരൂഹമരണങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും ത്രിപുരയില്‍ നടന്നിട്ടുണ്ടെന്നും ഇതിനാലാണ് താന്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും സുനില്‍ ദിയോദര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ഇന്നലെയാണ് ത്രിപുരയില്‍ ബിപ്ലബ്കുമാര്‍ ദേബ്  സംസ്ഥാന മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഐഎം ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ത്രിപുരയില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ്.

60 അംഗ ത്രിപുര നിയമസഭയില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപിഐപിഎഫ്ടി സഖ്യം അധികാരത്തിലെത്തിയത്. ബിജെപി 35 സീറ്റുകളോടെ കേവലഭൂരിപക്ഷം നേടിയപ്പോള്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളില്‍ വിജയം കണ്ടു.  16 സീറ്റുകളില്‍ മാത്രമാണ് സിപിഐഎമ്മിന് വിജയിക്കാനായത്. കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ല.

DONT MISS
Top