കടലിനടിയില്‍ മത്സ്യങ്ങള്‍ക്കു പകരം മുഴുവന്‍ പ്ലാസ്റ്റിക്; ദൃശ്യങ്ങള്‍ വൈറലാകുന്നു(വീഡിയോ)

ബാലി: കടലിനടിയില്‍ നിറഞ്ഞ പ്ലാസ്റ്റിക് കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ബാലിയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യത്തില്‍ വൈറലാകുന്നത്. മത്സ്യങ്ങളെ കാണാനായിരുന്നു സാഹസികനായ റിച്ച് ഹോര്‍ണര്‍ ബാലിയില്‍ എത്തിയത്. ഇതിനായി കടലിലൂടെ ഒരു സഞ്ചാരവും നടത്തി. എന്നാല്‍ മത്സ്യങ്ങളെ കാണാനായി കടലില്‍ ചാടിയ ഹോര്‍ണറെ വ്യത്യസ്തമായ മറ്റൊരു കാഴ്ചയാണ് വരവേറ്റത്.

കടല്‍ മുഴുവന്‍ നിറഞ്ഞ പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ മത്സ്യങ്ങള്‍ക്കു പകരം വെള്ളത്തിലൂടെ നീന്തിത്തുടിക്കുന്നതായിരുന്നു ഹോര്‍ണര്‍ കണ്ട കാഴ്ച. റിച്ച് ഹോര്‍ണര്‍ തന്നെയാണ് പ്ലാസ്റ്റിക് കൊണ്ട് മലിനമായ കടലിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്.

DONT MISS