പണപ്പെരുപ്പം കൂടുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് സൂചന

പ്രതീകാത്മക ചിത്രം

മുംബൈ: പണപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് സൂചന. 0.25 ശതമാനം റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന.

അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നതുമാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നത്. പണപ്പെരുപ്പം കൂടുന്നതോടെ റിസര്‍വ് ബാങ്കിന്റ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി ഉയര്‍ത്തേണ്ടി വരും.

മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെതയായിരുന്നു ആര്‍ബിഐ ഇത്തവണ പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരുകയായിരുന്നു.

2018 ല്‍ റിപ്പോ നിരക്കില്‍ 0.25 ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നാതായി കെയര്‍ റേറ്റിംഗ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.15.6 ശതമാനത്തില്‍ എത്തുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

DONT MISS
Top