‘മാണിക്യമലരായ പൂവി’, പുറത്തിറങ്ങി ഒരുമാസം തികയുംമുമ്പേ യുടൂബ് വ്യൂസ് അഞ്ച് കോടി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി എന്ന ഗാനം യൂടൂബില്‍ കണ്ടത് അഞ്ച് കോടിയിലേറെ തവണ. വെറും 28 ദിവസംകൊണ്ടാണ് ഗാനം ഈ നേട്ടം കൈവരിക്കുന്നത്. ഫെബ്രുവരി 9നാണ് ഗാനം റിലീസ് ചെയ്തത്. അതിനു ശേഷം അടുത്ത നാല് ദിവസവും തുടര്‍ച്ചയായി യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടര്‍ന്നു.

ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബില്‍ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതല്‍ ലൈക്കുകളാണിത്. ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള ഗാനവും വേറൊന്നല്ല. ഈ പിന്തുണ തിയേറ്ററിലും ലഭിക്കുമെന്നാണ് ഒമര്‍ ലുലുവും ചിത്രത്തിന്റെ നിര്‍മാതാവ് ഔസേപ്പച്ചനും പ്രതീക്ഷിക്കുന്നത്.

തലശ്ശേരി കെ റഫീഖാണ് പിഎംഎ ജബ്ബാര്‍ രചിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍. ഗാനം റിലീസ് ചെയ്ത ഉടനെ തന്നെ ചിത്രത്തില്‍ അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ് വാര്യര്‍ ഒരു ദിവസം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി. പ്രിയയുടെ കണ്ണിറുക്കലാണ് ആരാധകരെ ആകര്‍ഷിച്ച ഘടകം. ഒറ്റ ദിവസം കൊണ്ട് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ 606,000 ത്തിലധികം പേരാണ് പിന്തുടര്‍ന്നത്.

DONT MISS
Top