“ഈ സിനിമയുടെ പിന്നിലുള്ളവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു”, മൈസ്റ്റോറിയുടെ ടെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി; ഇത് ആരാധകരിലെ സൈബര്‍ അക്രമികള്‍ക്കുള്ള സന്ദേശം

പൃഥ്വിരാജും പാര്‍വതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് മെഗാ താരം മമ്മൂട്ടി. അദ്ദേഹം അണിയറ പ്രവര്‍ത്തകരെ ആശംസിക്കാനും മറന്നില്ല. മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്കുനേരെ സൈബര്‍ അതിക്രമം നടത്തിയ ആരാധകര്‍ക്കുള്ള വ്യക്തമായ സന്ദേശവുമായി മമ്മൂട്ടിയുടെ നടപടി മാറി.

വൈകുന്നേരം എറണാകുളത്ത് മഹാരാജാസ് കോളെജില്‍വച്ച് ട്രെയിലര്‍ പുറത്തിറക്കല്‍ ചടങ്ങും സംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ വിനയനായിരുന്നു മുഖ്യാതിഥി. എന്നാല്‍ ട്രെയ്‌ലര്‍ പുറത്തിറക്കല്‍ ചടങ്ങിലെ പ്രിഥ്വിരാജിന്റെയും പാര്‍വതിയുടേയും അസാന്നിധ്യവും ശ്രദ്ധേയമായി. ഇതിനെ വേദിയില്‍വച്ചുതന്നെ വിനയന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്തൊക്കെ തിരക്കാണെങ്കിലും ഈ ചടങ്ങില്‍ പ്രിഥ്വിരാജ് വേണമായിരുന്നുവെന്നാണ് വിനയന്‍ പറഞ്ഞത്. എന്നാല്‍ നടന്‍ സ്ഥലത്തില്ലാത്തതിനാലാണ് അദ്ദേഹം വരാതിരുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദിനകര്‍ ഒവിയാണ്. ഇന്ന് പുറത്തുവന്ന ട്രെയിലര്‍ താഴെ കാണാം.

DONT MISS
Top