കാസര്‍ഗോഡ് തുളുച്ചേരി വയല്‍ കതിരണിഞ്ഞു

കാസര്‍ഗോഡ്:  സര്‍ക്കാരിന്റെ തരിശ്ശുരഹിത കൃഷിയിടം എന്ന സന്ദേശത്തെ നെഞ്ചേറ്റി വയലില്‍ ഇറങ്ങിയത് കോട്ടച്ചേരി പട്ടരെ കന്നി രാശി വയനാട്ട് കുലവന്‍ തെയ്യം കെട്ട് ഉത്സവ സംഘാടക സമിതി .കൊയത്ത് ഉത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.രണ്ടര പതിറ്റാണ്ട് കാലം തരശ്ശിട്ട പാടം കൃഷിക്കായി ഒരുക്കുക എന്നത് ഏറെ ശ്രമകരമാണ്.ഇതിനായി ഒരു ഗ്രാമം മുഴുവന്‍ കൈകോര്‍ത്തു.

ആധുനിക യന്ത്രോപകരണങ്ങളുടെ സേവനവും ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും ഇവരുടെ ആത്മവിശ്വാസം കൂട്ടി. രണ്ട് വര്‍ഷം മുന്‍പ് മങ്കൊമ്പ് കൃഷി വിജ്ഞാന കേന്ദ്ര വികസിപ്പിച്ചെടുത്ത ശ്രേയസ് വിത്താണ് ഉപയോഗിച്ചത്.പ്രതികൂല കാലാവസ്ഥയിലെ കൃഷിയായതിനാല്‍ വെള്ളമെത്തിക്കാന്‍ പാട് പെട്ടപ്പോള്‍ സമീപ വീടുകളില്‍ നിന്നും മോട്ടോര്‍ പമ്പ് തിരിച്ച് വെച്ച് വയലിനെ സംരക്ഷിച്ചു.

ഹെക്ടറില്‍ നിന്ന് 7 ക്വിന്റല്‍ നെല്ലാണ് പ്രതീക്ഷിക്കുന്നത് .മൊത്തം 20 ടണ്‍ അരി ലഭിക്കും.കൊയത്ത് ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി ഇചന്ദ്രശേഖരനും പാടത്തിറങ്ങും . വരും വര്‍ഷങ്ങിളിലും ക്ഷേത്രസമിതി മേല്‍നോട്ടത്തില്‍ പാടശേഖര ഉടമകളുടെ സഹകരണത്തോടെ ഇവിടെ കൃഷിയിറക്കം .കൊയ്യത്തൊഴിയുന്ന പാടത്ത് പച്ചക്കറി കൃഷി ഒരുക്കാനാണ് ക്ഷേത്രസമിതിയുടെ തീരുമാനം

DONT MISS
Top