ചെന്നൈയില്‍ കോളെജ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ചു

എം അശ്വിനി, അളകേശന്‍

ചെന്നൈ: ചെന്നൈയില്‍ കോളെജ് വിദ്യാര്‍ത്ഥനിയെ കഴുത്തറുത്ത് കൊന്നു. ചെന്നൈ കെകെ നഗറിലെ ബികോം വിദ്യാര്‍ത്ഥിനിയായ എം അശ്വിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അളകേശന്‍ എന്ന 26 കാരനെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ചു.

പ്രതികാരം തീര്‍ക്കുകയാിരുന്നു പ്രതി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അശ്വിനിയും അളഗേശനും മധുരവയല്‍ സ്വദേശികളാണ്. നാട്ടില്‍വച്ചുണ്ടായിരുന്ന പരിചയം പ്രതികാരത്തിലേക്ക് വഴിതുറന്നു.

വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നേരത്തേയും ശല്യപ്പെടുത്തുകയുണ്ടായി. അന്ന് അശ്വിനി പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടികളൊന്നുമെടുത്തിരുന്നില്ല. അന്ന് പൊലീസ് കൃത്യമായി നീങ്ങിയിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

DONT MISS
Top