സയന്‍സ് ബഡീസ് ടാലന്റ് ഹണ്ട് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം

ഷാരോണ്‍ കൃഷ്ണ

കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സയന്‍സ് ബഡീസ് ടാലന്റ് ഹണ്ട് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് ഉന്നത വിജയം. സംസ്ഥാന വ്യാപകമായി നടത്തിയ പരീക്ഷയില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ മാര്‍ക്ക് നേടിയത്. അതില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളാണ്. മടമ്പം മേരിലാന്റ് ഹൈസ്‌കൂളിലെ ഷാരോണ്‍ കൃഷ്ണ കെ, വെള്ളോറ സ്‌കൂളിലെ പിവി ഉദയ എന്നിവരാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയത്.

സോഷ്യല്‍ ഇന്നവേഷന്‍, റോബോര്‍ട്ടിക്‌സ്, ഐടി, അസ്‌ട്രോണമി, അനലറ്റിക്‌സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ടാലണ്ട് ഹണ്ട് പരീക്ഷ നടത്തുന്നത്. ഓരോ ജില്ലയില്‍ നിന്നും അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തത്. ആകെ 70 കുട്ടികളാണ് പരീക്ഷയില്‍ പങ്കെടുത്തത്.

DONT MISS
Top