മഞ്ഞുരുക്കം കൂടുതല്‍ ശക്തമാകുന്നു; ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചു; ചര്‍ച്ച മേയ് മാസത്തില്‍

കിം ജോങ് ഉന്‍, ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയ യുഎസ് -ഉത്തരകൊറിയ തര്‍ക്കത്തിന് പരിഹാരമാകുന്നതായി സൂചന. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കുള്ള ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ഉത്തരകൊറിയ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ പ്രതിനിധി സംഘാംഗങ്ങള്‍ വഴിയാണ് കിം ജോംഗ് ഉന്‍, ട്രംപിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് നല്‍കിയത്.

കി​മ്മി​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞു.  ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദ​ക്ഷി​ണ കൊ​റി​യ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ചും​ഗ് ഇ​യൂ​യി-​യം​ഗ് പ​റ​ഞ്ഞു.

ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഈ​യാ​ഴ്ച​യാ​ദ്യം പ്യോ​ഗ്യാം​ഗി​ൽ കി​മ്മു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ചു യു​എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന അ​വ​സ​ര​ത്തി​ൽ ആ​ണ​വ, മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​മെ​ന്നു ഉ​ൻ സ​മ്മ​തി​ച്ചി​രു​ന്നു.

പത്തംഗസംഘമാണ് കിമ്മിനെ കാണാന്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാഗിലെത്തിയത് . സം​​ഘം പി​​ന്നീ​​ട് വാ​​ഷിം​​ഗ്ട​​ണി​​ലെ​​ത്തി ച​​ർ​​ച്ച​​യു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തെ അ​​റി​​യിക്കുകയായിരുന്നു. ഈ ചര്‍ച്ചയിലാണ് ദക്ഷിണകൊറിയന്‍ സംഘം ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ ട്രംപുമായുള്ള ചര്‍ച്ചയ്ക്കുള്ള ക്ഷണം യുഎസിനെ അറിയിച്ചത്.

അ​​ണ്വാ​​യു​​ധ മോ​​ഹം ഉ​​പേ​​ക്ഷി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ ത​​യാ​​റാ​​വാ​​തെ അ​​വ​​രു​​മാ​​യി ഫ​​ല​​പ്ര​​ദ​​മാ​​യ ച​​ർ​​ച്ച സാ​​ധ്യ​​മ​​ല്ലെ​​ന്നാ​​ണു ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ല​​പാ​​ട്.  ആ​ണ​വ, മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ത്താ​മെ​ന്ന് കിം ​ഉ​റ​പ്പു ന​ല്‍​കി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

DONT MISS
Top