കേരളത്തിന്റെ തനത് പാട്ടുമായ് ഇവര്‍ തഞ്ചാവൂരിലെത്തി

കാസര്‍ഗോഡ് : തോട്ടട എസ്.എന്‍ കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ 39 കോളേജുകള്‍ മത്സരിച്ച നടന്‍പാട്ട് ഗ്രൂപ്പ് മത്സരത്തില്‍ കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളേജ് ഒന്നാം സ്ഥാനം നേടി.

ഇന്ന് (9) മുതല്‍ 12 വരെ തമിഴ്‌നാട് തഞ്ചാവൂരില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് കേരളത്തിന് വേണ്ടി മത്സരിക്കും.

പുള്ളുവര്‍ സമുദായത്തിന്റെ സര്‍പ്പം തുള്ളല്‍ പാട്ട് അവതരിപ്പിച്ചാണ് ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. പി.രവീന്ദ്രന്‍ വാണിയംപാറയാണ് ഇവരെ പരിശീലിപ്പിച്ചത്.

DONT MISS
Top