സ്‌കൂള്‍ മൈതാനം ഇനി പെണ്‍കുട്ടികള്‍ക്ക്

കാസര്‍ഗോഡ് : ആണ്‍കുട്ടികള്‍ മാത്രം ഫുട്‌ബോള്‍ കളിച്ചിരുന്ന സ്‌കൂള്‍ മൈതാനം പെണ്‍കുട്ടികള്‍ കയ്യടക്കി ഫുട്‌ബോള്‍ കളിച്ചത് നവ്യാനുഭവമായി. എ.സി.കണ്ണന്‍നായര്‍ സ്മാരക ഗവ.യുപി സ്‌കൂളിലാണ് ലോക വനിതാദിനത്തില്‍ പെണ്‍കുട്ടികളുടെ വാശിയേറിയ ഫുട്‌ബോള്‍ മല്‍സരം അരങ്ങേറിയത്. ആണ്‍കുട്ടികള്‍ കാണികളായി നിന്ന് മല്‍സരത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏഴ് എ, ഏഴ് ബി ക്ലാസ്സുകളിലെ ജേഴ്‌സിയണിഞ്ഞ പെണ്‍കുട്ടികള്‍ നടത്തിയ സൗഹൃദ മല്‍സരം സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍.ആശ ഉദ്ഘാടനം ചെയ്തു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ വിഷന്‍2023ല്‍ ഉള്‍പ്പെടുത്തിയ മൈതാനം പെണ്‍കുട്ടികള്‍ക്കും എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആഴ്ചയിലൊരിക്കല്‍ മൈതാനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിട്ട് നല്‍കുന്നത്.

മേലാങ്കോട്ട് പ്രഭാകരന്റെ ശിക്ഷണത്തില്‍ അണിനിരന്ന കളിക്കാരെ റിട്ട.ആര്‍മി ഉദ്യോഗസ്ഥന്‍, പി.ജി.സുരേഷ്‌കുമാര്‍ പരിചയപ്പെട്ടു. പി.ടി.അദ്ധ്യാപകന്‍ യദു.ആര്‍.ഗോവിന്ദ്, ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ പി.ശ്രീകല, അനിത, തങ്കമണി, ലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

DONT MISS
Top