മഹാരാഷ്ട്ര കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ താരാപൂരില്‍ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലാണ് ഇന്നലെ അര്‍ധരാത്രിയോടെ പൊട്ടിത്തെറിയുണ്ടായത്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം പ്ലാന്റിനകത്തെ ബോയ്‌ലര്‍ മുറിയിലുണ്ടായ തീപിടുത്തമാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

DONT MISS
Top