“പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപി നേതാവിന്റെ ചിന്താഗതി പ്രാകൃതം”, പ്രതിമ പൊളിക്കലുകളെ അപലപിച്ച് രജനികാന്ത്

രജനീകാന്ത്

തമിഴ് സൂപ്പര്‍താരം രജികാന്തും പെരിയാറിന്റെ പ്രതിമ തകര്‍ക്കലുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ച് രംഗത്ത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപിയുടെ ചിന്താഗതി പ്രാകൃതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിമ പൊളിക്കലുകളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എച്ച് രാജയുടെ പറഞ്ഞതുപോലുള്ള പ്രതിമ പൊളിക്കലുകള്‍ തികച്ചും പ്രാകൃതമായ പ്രവര്‍ത്തിയാണ്. താന്‍ ശക്തിയായി ഇതിനെ അപലപിക്കുന്നു. എന്നാല്‍ അദ്ദേഹം മാപ്പുപറഞ്ഞ സ്ഥിതിക്ക് പ്രശ്‌നം വഷളാക്കേണ്ട ആവശ്യമില്ലെന്നാണ് തന്റെ എളിയ അഭിപ്രായമെന്നും രജനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പെരിയാറിന്റെ പ്രതിമ പൊളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബിജെപി നേതാക്കളെല്ലാം കൂട്ടാമായി മാപ്പുപറഞ്ഞ് തടിതപ്പിയിരുന്നു. പ്രതിമയില്‍ തൊട്ടാല്‍ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കുമെന്ന് വൈക്കോ പറയുകയും ചെയ്തു. കമല്‍ ഹാസ്സനും സ്റ്റാലിനും തുടങ്ങിയ പ്രമുഖര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.

DONT MISS
Top