എന്‍ഫീല്‍ഡിനെ കുത്തിനോവിച്ച് വീണ്ടും ഡോമിനാര്‍; ഇത്തവണ വിഷയം ഹെഡ്‌ലൈറ്റ്

പരസ്യചിത്രത്തില്‍നിന്ന്

ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടുള്ള ബജാജ് ഡോമിനാറിന്റെ പരസ്യങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റിന്റെ ശേഷിക്കുറവാണ് ബജാജ് വിഷയമാക്കുന്നത്. ഒരു പഴയ ടോര്‍ച്ചിന്റെ വെട്ടവുമായിട്ടാണ് ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റിനെ ബജാജ് താരതമ്യം ചെയ്യുന്നത്.

ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമുട്ടുമാണ് നേരത്തേ പുറത്തുവന്ന പരസ്യങ്ങളിലെലെ വിഷയങ്ങള്‍. ആനകളെയാണ് ഇത്തവണയും ബുള്ളറ്റിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആനകള്‍ അനങ്ങിവരുമ്പോഴേക്കു ഡോമിനാര്‍ അതിര്‍ത്തികടക്കുമെന്നും ബജാജ് പറഞ്ഞുവയ്ക്കുന്നു.

പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പൊങ്കാല ആരംഭിച്ചിട്ടുണ്ട്. ഇരുകമ്പനികളുടേയും കഴിവും കഴിവുകേടുകളും ഉപഭോക്താക്കള്‍ എടുത്തിട്ട് കുടയുന്നു. ബജാജ് ഇപ്പോള്‍ പുറത്തുവിട്ട പരസ്യം താഴെ കാണാം.

DONT MISS
Top