വനിതാ ദിനത്തില്‍ ‘കുട്ടനാടന്‍ മാര്‍പാപ്പയിലെ’ താരാട്ടുപാട്ട് പുറത്തിറങ്ങി; ഇത് ശാന്തി കൃഷ്ണയുടെ തിരിച്ചുവരവ്

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഒരു താരാട്ടുപാട്ടാണിത്. തിരിച്ചുവരവ് ഗംഭീരമാക്കുന്ന ശാന്തി കൃഷ്ണയും കുഞ്ചാക്കോ ബോബനുമാണ് ഗാനരംഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

രാഹുല്‍രാജാണ് ഗാനത്തിന് സംഗീതം ചെയ്തിരിക്കുന്നത്. എഴുതിയത് വിനായക് ശശികുമാര്‍. ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയാവുന്നത് ഇത് ആലപിച്ച ഗായികയേക്കുറിച്ചാണ്. ശാന്തികൃഷ്ണ തന്നെയാണ് തന്റെ കഥാപാത്രത്തിനുവേണ്ടി ഗാനം ആലപിച്ചതും. ശാന്തി ആദ്യമായാണ് ഇത്തരത്തില്‍ സിനിമയ്ക്കായി ഗാനമാലപിക്കുന്നത്.

ശ്രീജിത്ത് വിജയനാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. ഇന്ന് പുറത്തുവന്ന ഗാനം താഴെ കാണാം.

DONT MISS
Top