കിം കി ഡുക്ക് ലൈംഗികമായി പീഡിപ്പിച്ചു; ആരോപണവുമായി നടിമാര്‍ രംഗത്ത്

കിം കി ഡുക്ക്

സിയോള്‍: ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിനെതിരെ ലൈംഗിക ആരോപണവുമായി നടിമാര്‍ രംഗത്ത്. പിഡി നോട്ട്ബുക്ക് എന്ന ഒരു ചാനല്‍ പരിപാടിയിലൂടെ മൂന്ന് നടിമാരാണ് കിം കി ഡുക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാന്‍ എന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചു വരുത്തി നടനായ ചോയ് ജയ് ഹ്യൂനും കിം കി ഡുക്കും ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് ഒരു നടിയുടെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയില്‍ എത്തി കിം കി ഡുക്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

മോബിയസ് എന്ന ചിത്രത്തില്‍ അഭിയനിക്കാന്‍ എത്തിയപ്പോള്‍ കി കിം ഡുക്ക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഒരു യുവതി ഇതിനു മുന്‍പ് തന്നെ രംഗത്തെത്തിയിരുന്നു. പരിപാടിയിലൂടെ ഇവരും കിം കി ഡുക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ശാരീരികമായി വഴങ്ങിയില്ലെങ്കില്‍ സിനിമയില്‍ നിന്നും ഒഴിവാക്കും എന്നായിരുന്നു കിം കി ഡുക്കിന്റെ ഭീഷണി. ഒടുവില്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന യുവതിയെ സിനിമയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

കിം കി ഡുക്ക് ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു യുവതി നല്‍കിയ പരാതിയില്‍ കോടതി 5000 ഡോളര്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ആരോപങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.

DONT MISS
Top