കന്നിക്കാര്‍ തിളങ്ങിയ അവാര്‍ഡ്; ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

ആളൊരുക്കത്തില്‍ ഇന്ദ്രന്‍സ്‌

തിരുവനന്തപുരം: 2018 ലെ സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ‘പുതുമുഖ’ത്തിളക്കം. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സും നടിക്കുള്ള പുരസ്‌കാരം പാര്‍വതിയും സ്വന്തമാക്കി. ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷമാണ് ഇന്ദ്രന്‍സിനെ ആദ്യമായി സംസ്ഥാനഅവാര്‍ഡിന് അര്‍ഹനാക്കിയത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ പാര്‍വതിക്ക് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. 60 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ ആദ്യമായാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അര്‍ജുനന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം തെരഞ്ഞെടുക്കപ്പെട്ടു. ഇ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായനും രണ്ട് ലക്ഷം രൂപ, പ്രശസ്തി പത്രം, ശില്‍പം എന്നിവ ലഭിക്കും.

ഇത്തവണത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച കഥാചിത്രം-ഒറ്റമുറി വെളിച്ചം
മികച്ച സംവിധായകന്‍-ലിജോ ജോസ് പെല്ലിശേരി
മികച്ച നടന്‍-ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി-പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവനടി-പോളി വല്‍സന്‍ (ഇ.മ.യൗ, ഒറ്റമുറി വെളിച്ചം)
മികച്ച ബാലതാരങ്ങള്‍-മാസ്റ്റര്‍ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ക്യമാറാമാന്‍-മനേഷ് മാധവന്‍ (ഏദന്‍)
മികച്ച തിരക്കഥാകൃത്ത്-സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ-എസ് ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
മികച്ച സംഗീതസംവിധായകന്‍-എംകെ അര്‍ജുനന്‍ (ഭയാനകം)
മികച്ച പശ്ചാത്തലസംഗീതം-ഗോപീ സുന്ദര്‍ (ടേക്ക് ഓഫ്)
മികച്ച ഗായകന്‍-ഷഹബാസ് അമന്‍ (മായാനദി)
മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം)
മികച്ച ഗാനരചയിതാവ്-പ്രഭാവര്‍മ (ക്ലിന്റ്)
മികച്ച ചിത്രസംയോജകന്‍-അപ്പു ഭട്ടതിരി (ഒരുമുറി വെളിച്ചം, വീരം)
മികച്ച കലാസംവിധായകന്‍-സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
മികച്ച സിങ്ക് സൗണ്ട്-സ്മിജിത്ത് കുമാര്‍ പിബി (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച മേക്കപ്പ്മാന്‍-രഞ്ജിത് അമ്പാടി (ടേക്ക് ഓഫ്)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍-അച്ചു അരുണ്‍ കുമാര്‍ (തീരം), സ്‌നേഹ എം (ഈട)
മികച്ച നൃത്തസംവിധായകന്‍-പ്രസന്ന സുജിത് (ഹേയ് ജൂഡ്)
മികച്ച നവാഗതസംവിധായകന്‍-മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
മികച്ച കുട്ടികളുടെ ചിത്രം-സ്വനം
പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം)-വിനീതാ കോശി (ഒറ്റമുറി വെളിച്ചം), വിജയ് മേനോന്‍ (ഹേയ് ജൂഡ്), മാസ്റ്റര്‍ അശാന്ത് കെ ഷാ (ലാലിബേല), മാസ്റ്റര്‍ ചന്ദ്രകിരണ്‍ ജികെ (അതിശയങ്ങളുടെ വേനല്‍), ജോബി എഎസ് (മണ്ണാങ്കട്ടയും കരിയിലയും)
കലാമൂല്യമുള്ള ജനപ്രിയ സിനിമ-രക്ഷാധികാരി ബൈജു ഒപ്പ്
മികച്ച സൗണ്ട് ഡിസൈനര്‍-രംഗനാഥ് രവി (ഇ.മ.യൗ)
മികച്ച ജനപ്രിയ ചിത്രം-രക്ഷാധികാരി ബൈജു ഒപ്പ്

DONT MISS
Top