നിര്‍ണ്ണായക ചുവടുവെയ്പുമായി ആന്ധ്ര സര്‍ക്കാര്‍; സാനിറ്ററി പാഡുകള്‍ ഉടന്‍ പാതിവിലയ്ക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

എന്‍ ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധാപ്രദേശിലെ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചന്ദ്രബാബു സര്‍ക്കാര്‍. സംസ്ഥാനത്ത് സാനിറ്ററി പാഡുകള്‍ ഉടന്‍ പാതിവിലയ്ക്ക് ലഭ്യമാക്കുമെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ഉറപ്പ് നല്‍കി.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടേയും ആരോഗ്യം പരിശോധിക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കുമെന്നും ചന്ദ്രബാബു പറഞ്ഞു.

ഗര്‍ഭിണികളുടേയും നവജാത ശിശുക്കളുടേയും ആരോഗ്യ നില പരിശോധിക്കുന്നതിന് പുതിയ സംവിധാനവും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പുതിയ പദ്ധതികളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാനിറ്ററി പാഡുകള്‍ പാതിവിലയില്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പദ്ധതികളെല്ലാം നടപ്പില്‍ വരുത്തും. ട്രെന്‍ഡുകള്‍ മാറും. വധുവിന് വരന്‍ സ്ത്രീധനം കൊടുക്കുന്ന ഒരു ദിവസം താമസിയാതെ വരും ചന്ദ്രബാബു കൂട്ടിച്ചേര്‍ത്തു.

DONT MISS
Top