വിപ്ലവകരമായ മാറ്റമാണിത്; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി എംഎ നിഷാദ്

എംഎ നിഷാദ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടാനായതില്‍ വളരെ നന്ദിയുണ്ടെന്ന് എംഎ നിഷാദ്. ‘കിണര്‍’ എന്ന ചിത്രമാണ് നിഷാദിനെ അവാര്‍ഡിനര്‍ഹനാക്കിയത്. വേര്‍തിരിവില്ലാത്ത അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തേതെന്നും വിപ്ലവകരമായ മാറ്റമാണിതെന്നും നിഷാദ് പ്രതികരിച്ചു.

‘വളരെ നന്ദിയുണ്ട്. അവാര്‍ഡുകള്‍ എപ്പോഴും പ്രചോദനങ്ങള്‍ തന്നെയാണ്. ജൂറി അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ തന്നെ സിനിമകള്‍ ചെയ്യാനുള്ള അവസരമായി ഞാന്‍ ഇതിനെ കാണുന്നു. ഒട്ടും വേര്‍തിരിവില്ലാത്ത അവാര്‍ഡായിരുന്നു ഇത്തവണത്തേത്. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍, തന്നെയാണ് അവാര്‍ഡ് പോയിരിക്കുന്നത്. പുരസ്‌കാരത്തിനര്‍ഹരായ ഏകദേശം എഴുപതുശതമാനം പേരും ആദ്യമായി നേട്ടം സ്വന്തമാക്കുന്നവരാണ്. വിപ്ലവകരമായ മാറ്റമാണിത്. സര്‍ക്കാരിന് അഭിനന്ദനങ്ങള്‍,’ നിഷാദ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top