സ്വപ്‌നങ്ങള്‍ക്ക് ലിംഗഭേദമില്ല; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സ്വപ്‌നങ്ങള്‍ക്ക് ലിംഗഭേദമില്ല(ഡ്രീംസ് ഹാവ് നോ ജെന്‍ഡര്‍) എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചാള്‍സ് പി തോമസ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വീഡിയോ മികച്ച സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീയുടെയും പുരുഷന്റെയും സ്വപന്ങ്ങള്‍ക്ക് അതിര് നിര്‍ണ്ണയിക്കുന്ന സമൂഹത്തില്‍ സ്വപ്‌നങ്ങള്‍ക്ക് ലിംഗഭേദമില്ലായെന്ന് പ്രഖ്യാപിക്കുകയാണ് ഈ ഹ്രസ്വചിത്രം. മദ്രാസ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റണി ദേവസിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top