യുവ കൂട്ടായ്മയില്‍ വിളഞ്ഞത് നൂറുമേനി

കാസര്‍ഗോഡ് :യുവാക്കളുടെ കൂട്ടായ്മയില്‍ തരിശിട്ട മൂന്ന് ഏക്കറോളം പാടത്ത് വിളഞ്ഞത് ആതിരയുടെ പൊന്‍കതിര്‍.
മടിക്കൈ ചുള്ളി മൂലയിലെ കൂരാംതോട് വയലിലാണ് ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയായ പുനര്‍ജനി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നെല്‍ വിത്തിട്ട് വിളവെടുത്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ടി.വി ബിജു അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു, കെ.നാരായണന്‍, മടത്തിനാട്ട് രാജന്‍, ടി.സരിത, ബൈജു, സംഘം സെക്രട്ടറി എ.വി ഷിബു എന്നിവര്‍ സംസാരിച്ചു

DONT MISS
Top