മാര്‍ച്ച് 31ന് ഐഡിയയും വോഡഫോണും ഒന്നാകും; അതിവേഗ വിഒ എല്‍ടിഇ ഐഡിയയും നല്‍കിത്തുടങ്ങി


പരീക്ഷണാടിസ്ഥാനത്തില്‍ 4ജി വോയിസ് ഓവര്‍ എല്‍ടിഇ ഐഡിയ നല്‍കിത്തുടങ്ങി. വോഡാഫോണുമായുള്ള ലയനം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് അതിവേഗ ഇന്റര്‍നെറ്റിലേക്ക് ഐഡിയയും മാറുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ ജിയോയുമായി നേരിട്ട് മത്സരിക്കാന്‍ ശേഷിയുളള ഒരു കമ്പനിയാകും രൂപംകൊള്ളുക.

ഐഡിയ-വോഡഫോണ്‍ ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലക്കോം കമ്പനിയായി മാറും. വിപണി പിടിക്കാനായി പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന കമ്പനി 60,000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഡേറ്റാ ഉപഭോഗം നിലവിലുള്ളതിനേക്കാള്‍ ആറിരട്ടിയായി വര്‍ദ്ധിക്കുമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു.

നെറ്റ് വര്‍ക്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി എയര്‍ടെല്ലും 60,000 കോടി നിക്ഷേപിക്കുന്നുണ്ട്. ജിയോ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിത്തുടങ്ങിയതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയല്ലാതെ മറ്റുവഴികളില്ലെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞുതുടങ്ങി. ഡേറ്റാ താരിഫുകള്‍ ഇനിയും കുറയാനാണ് സാധ്യത.

DONT MISS
Top