ലെനിന്റെ പ്രതിമ പൊളിച്ച സംഭവത്തില്‍ ബിജെപിയെ കളിയാക്കി ബിബിസിയുടെ കാര്‍ട്ടൂണ്‍

ത്രിപുരയില്‍ ലെനിന്റെ പ്രതിമ പൊളിച്ച ബിജെപിയുടെ നടപടിയെ പരിഹസിച്ച് ബിബിസിയുടെ കാര്‍ട്ടൂണ്‍. ത്രിപുരയിലെ ജനങ്ങള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളും ഫാസിസ്റ്റ് രീതികളിലുള്ള നടപടികളും കാര്‍ട്ടൂണിസ്റ്റ് കൃത്യമായി ചൂണ്ടിക്കാട്ടി.

മൂന്നുകോളങ്ങളിലായിവന്ന കാര്‍ട്ടൂണിന്റെ ആദ്യ ഭാഗത്ത് വളര്‍ന്നുവരുന്ന ഒരു താമരയാണുള്ളത്. അതിനെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു മനുഷ്യനേയും കാണാം. നിലവിലെ ത്രിപുരയിലെ രാഷ്ട്രീയാവസ്ഥയാണ് കാര്‍ട്ടൂണിസ്റ്റ് ചൂണ്ടിക്കാട്ടിയത്. പിന്നീട് ഈ താമര വലുതാകാന്‍ ആരംഭിക്കുന്നു. പിന്നീട് താമര വളര്‍ന്ന് ഒരു ജെസിബിയുടെ രൂപത്തില്‍ ആയിമാറുന്നു. ബിജെപി ഒരു സ്ഥലത്ത് എത്തിയാലുണ്ടാകുന്ന വിപത്ത് കാര്‍ട്ടൂണ്‍ വ്യക്തമായി സംവദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ലെനിന്‍ പ്രതിമകളാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയും തകര്‍ക്കുമെന്ന് ഇവര്‍ വീമ്പുപറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെല്ലാം ഈ പ്രസ്താവന പിന്‍വലിച്ച് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ്.

DONT MISS
Top