‘തീവണ്ടി’ കുതിച്ചു തുടങ്ങി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുല്‍ഖര്‍

നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് യുവതാരം ടോവിനോ നായകനായെത്തുന്ന തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നതായി പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പുതുമുഖ താരം സംയുക്താ മേനോനാണ് ചിത്രത്തില്‍  നായിക വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തുന്നുണ്ട്.

കമല്‍ സംവിധാനം ചെയ്ത ആമിയും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയുമാണ് നിലവില്‍ തിയേറ്ററിലുളള ടോവിനോയുടെ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും താരത്തിന് ഏറെ പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊടുത്തു.

DONT MISS
Top