‘വന്തിട്ടേന്ന് സൊല്ല്’, സിനിമാ സ്റ്റൈലില്‍ സോഷ്യല്‍ മീഡിയയിലെ തന്റെ വരവറിയിച്ച് രജനീകാന്ത്‌

ചെന്നെെ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആവേശത്തിലാണ് തമിഴകം. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തന്റെ ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രജനീകാന്ത് നടത്തിയ പ്രസംഗം ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് തലൈവ.

പുതിയ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറന്നുകൊണ്ടാണ് രജനീ പുതിയ അങ്കത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ആദ്യ രാഷ്ട്രീയ പ്രസംഗകൊണ്ട് തമിഴകത്തെ ഞെട്ടിച്ച രജനീകാന്ത് സമൂഹമാധ്യമങ്ങളിലെ തന്റെ വരവ് അറിയിച്ചിരിക്കുന്നതും വ്യത്യസ്തമായാണ്.

Vanakkam! Vandhuten nu sollu!

A post shared by Rajinikanth (@rajinikanth) on

വണക്കം വന്തിട്ടേന്ന് സൊല്ല് എന്ന വാചകത്തോടെ തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കബാലിയിലെ ചിത്രം കൂടി പങ്കുവെച്ചാണ് ഇന്‍സ്റ്റാഗ്രാമിലെ തന്റെ വരവ് രജനി അറിയിച്ചിരിക്കുന്നത്. അറുപതിനായിരത്തിലേറെ ആളുകളാണ് രജനിയെ നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

ഡോ എംജിആര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്ന രജനീകാന്ത് പങ്കെടുത്തിരുന്നത്.  ആര്‍ക്കും എംജിആറിനെ പോലെയാകാന്‍ കഴിയില്ലെന്ന് പറഞ്ഞ രജനീകാന്ത് എംജിആറിനെ പോലെ നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ തനിക്കാകുമെന്ന ഉറപ്പും തമിഴകത്തിന് നല്‍കിയിരുന്നു. അവര്‍ ഒഴിച്ചിട്ടുപോയ ശൂന്യത ഒഴിവാക്കാനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

DONT MISS
Top