വില്ലനായി പ്രഭുദേവ എത്തുന്നു; ‘മെര്‍ക്കുറി’യുടെ ടീസര്‍ പുറത്തിറങ്ങി

പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെര്‍ക്കുറിയുടെ ടീസര്‍ പുറത്തിറങ്ങി. ട്വിറ്ററിലൂടെ ധനുഷാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സൈലന്റ് ത്രില്ലര്‍ എന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

രമ്യാ നമ്പീശന്‍, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പെന്‍ സ്റ്റുഡിയോസും സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ പതിമൂന്നിനാണ് തിയേറ്ററില്‍ എത്തുന്നത്.

DONT MISS
Top