വെറുമൊരു പ്രതിമയിലല്ല പെരിയാര്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍; സമയവും തീയതിയും പറഞ്ഞാല്‍ പെരിയാര്‍ അനുയായികള്‍ നിങ്ങളെ നേരിടാന്‍ തയ്യാറാണെന്നും സത്യരാജ് [വീഡിയോ]

ചെന്നൈ: തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ നടന്‍ സത്യരാജ്. എച്ച് രാജയ്‌ക്കെതിരെ സത്യരാജിന്റെ പ്രതികരണമുള്ള വീഡിയോ മകന്‍ സിബിരാജാണ് പുറത്തുവിട്ടത്.

ത്രിപുരയില്‍ സഖാവ് ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അപലപിക്കുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച് രാജയ്‌ക്കെതിരെ കേസെടുക്കണമെന്നും സത്യരാജ് ആവശ്യപ്പെടുന്നു. വെറുമൊരു പ്രതിമയില്ലല്ല ഞങ്ങളുടെ ഹൃദയങ്ങളിലാണ് പെരിയാര്‍ ജീവിക്കുന്നത്.അധികാരം കൊണ്ടോ കരുത്ത് കൊണ്ടോ ഞങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും പെരിയാറിനെ അകറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സമയവും തീയതിയും പറഞ്ഞാല്‍ പെരിയാറിന്റെ അനുയായികള്‍ നിങ്ങളെ നേരിടാന്‍ തയ്യാറാണെന്നും സത്യരാജ് വീഡിയോയില്‍ പറയുന്നു.

ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമഴ്‌നാട്ടില്‍ ഇവി രാമസ്വാമി പെരിയാറിന്റെ പ്രതിമയക്ക് നേരെയും ആക്രമണം നടന്നിരുന്നു. ആരാണ് ലെനിന്‍? ഇന്ത്യയും ലെനിനും തമ്മിലുള്ള ബന്ധമെന്താണ്? ഇന്ത്യയ്ക്ക് കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധമെന്താണ്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തു. ഇന്ന് ലെനിന്റെ പ്രതിമയാണെങ്കില്‍ നാളെയത് ഇവിആര്‍ രാമസ്വാമിയുടെ പ്രതിമയായിരിക്കും. എന്നായിരുന്നു രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ രാജ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അത് തന്റെ പോസ്റ്റല്ലെന്നും തന്റെ അനുവാദമില്ലാതെ പേജ് അഡ്മിനില്‍ ഒരാള്‍ പോസ്റ്റിടുകയുമായിരുന്നുവെന്നാണ് രാജ നല്‍കിയ വിശദീകരണം.

DONT MISS
Top