ശുഹൈബിന്റെ വധക്കേസിലെ പ്രതിഷേധം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ സുധാകരന്‍

ശുഹൈബ്, കെ സുധാകരന്‍

തിരുവനന്തപുരം: കണ്ണൂരില്‍  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് കെ ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​മ്മി​ൽ ആ​ലോ​ചി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം ന​ട​ത്തി​യ ത​ന്നോ​ട് ആ​ലോ​ചി​ച്ചി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. സ​മ​രം മു​ന്നോ​ട്ട് കൊ​ണ്ട് പോ​ക​ണ​മാ​യി​രു​ന്നു.  ഗാ​ന്ധി​യ​ൻ സ​മ​രം കൊ​ണ്ടു കാ​ര്യ​മി​ല്ല. സിപിഐഎമ്മിന്റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ അ​തേ​രീ​തി​യി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റു​പ്പ​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പാ​ർ​ട്ടി​ക്കു സാ​ധി​ക്കു​ന്നി​ല്ല.ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ നേ​തൃ​ത്വ​ത്തി​ന് വ​യ്യെ​ന്നും സു​ധാ​ക​ര​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ശുഹൈബിന്റെ കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും കേ​സ് സി​ബി​എെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ ഫെ​ബ്രു​വ​രി 19നാ​ണ് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ഒ​ൻ​പ​തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സു​ധാ​ക​ര​ൻ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​നോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കോൺഗ്രസ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇതിനിടെ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഇന്ന് ഹൈക്കോടി ഉത്തരവിട്ടു. ജസ്റ്റീസ് ബി കമാല്‍ പാഷയുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ നിര്‍ദേശിച്ചു. ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസ് ഡയറി എത്രയും വേഗം സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെല്ലാം പിടിയിലായിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

DONT MISS
Top