ഉരുക്ക് ഇറക്കുമതിക്ക് ചുങ്കം: ട്രംപിനെ എതിര്‍ത്ത് സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

ട്രംപിനൊപ്പം കോഹന്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ രാജിവച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോഹന്റെ രാജി.

സ്റ്റീ​ൽ ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​ന​വും അ​ലൂ​മി​നി​യം ഇ​റ​ക്കു​മ​തി​ക്ക് 10 ശ​ത​മാ​ന​വും ചു​ങ്കം ചു​മ​ത്തു​മെ​ന്നു ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​ത​ന്ത്ര വ്യാ​പാ​ര​ത്തെ അ​നു​കൂ​ലി​ക്കു​ന്ന കോ​ഹ​ൻ ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ട്രം​പ് ഇ​റ​ക്കു​മ​തി​ക്കു ചു​ങ്കം ചു​മ​ത്തി​യാ​ൽ അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ചു​ങ്കം ചു​മ​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ സാ​ധി​ച്ച​ത് ആ​ദ​ര​വാ​യി കാ​ണു​ന്നു​വെ​ന്ന് 57 വ​യ​സു​കാ​ര​നാ​യ കോ​ഹ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗോ​ൾ​ഡ്മാ​ൻ സാ​ച്ച് ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യ കോ​ഹ​ൻ നി​കു​തി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ട്രം​പി​നെ മു​ന്നോ​ട്ടു​പോ​കാ​ൻ സ​ഹാ​യി​ച്ചി​രു​ന്നു.

എന്നാല്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് ചുങ്കമേര്‍പ്പെടുത്താനുള്ള നീക്കത്തോട് കോഹന് എതിര്‍പ്പായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചത്.

DONT MISS
Top