സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു; 32 മരണം

ഫയല്‍ചിത്രം

സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 മരണം. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.

കഴിഞ്ഞ മാസം മോസ്‌കോയ്ക്ക് സമീപം റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു.

DONT MISS
Top