കാലയില്‍ മമ്മൂട്ടിയുണ്ടോ? സംവിധായകന്‍ പാ രഞ്ജിത്ത് പറയുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്റ്റെെല്‍ മന്നന്‍ രജനീകാന്തിന്റെ കാല. ചിത്രത്തിന്റെ ടീസര്‍ ഉള്‍പ്പെടെയുള്ളവ തരംഗമായി മാറുന്നതിനിടെയാണ് പുതിയൊരു വെളിപ്പെടുത്തലുമായി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നതായാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട വേഷത്തിലേക്കാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. പ്രാഥമിക ചര്‍ച്ചകളുടെ ഭാഗമായാണ് മമ്മൂട്ടിയെ സമീപിച്ചത്. എന്നാല്‍ അത് പല കാരണങ്ങള്‍കൊണ്ടും നടന്നില്ല. മമ്മൂട്ടിയെ പോലുള്ള താരത്തിനൊപ്പം ജോലിചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നാല്‍ കാലയില്‍ മമ്മൂട്ടിയില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാലാ.
ഹിമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കുപുറമെ നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, പങ്കജ് ത്രിപാഠി തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 27നാ കാലാ തിയേറ്ററുകളിലെത്തും.

DONT MISS
Top