രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍; സ്വയം ചികിത്സ അപകടം വരുത്തിവെക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദര്‍

ദില്ലി: രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ചുമ, ജലദോഷം, പനി എന്നീ അസുഖങ്ങളുമായി നിരവധിയാളുകളാണ് ഓരോ സെക്കന്റിലും ആശുപത്രിയില്‍ എത്തുന്നത്. തുടക്കത്തില്‍ ആശുപ്ത്രിയില്‍ പോകാതെ പലരും സ്വയം ചികിത്സ നടത്തുന്നതാണ് അസുഖങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

ഇത്തരം സ്വയം ചികിത്സകള്‍ കുട്ടികള്‍ക്കും ഭീഷണിയാവുകയാണ്. യഥാസമയം ചികിത്സ കിട്ടാതെ കുട്ടികള്‍ മരണപ്പെടുന്നതിനു വരെ കാരണമാകുന്നു. പനിയുമായി എത്തുന്ന മുതിര്‍ന്ന ആളുകളില്‍ കണ്ടു വരുന്ന വൈറസ് ന്യുമോണിയ പരത്തുന്ന ഒന്നാണ്. മറ്റു ചിലരില്‍ സെക്കന്ററി ബാക്ടീരിയയെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷം വാക്സിനേഷനുകള്‍ എടുക്കുന്നതു കൊണ്ട് ഒരുപരിധി വരെ പനിയേ തടയാന്‍ സാധിക്കുന്നുണ്ടെന്നും വിദഗ്ദര്‍ ചുണ്ടികാട്ടി.

ഉമിനീരില്‍ നിന്നു പകരുന്ന പനിയും അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു രോഗിയെ തൊട്ടടുത്തുള്ള സംസ്ഥാനത്തു നിന്ന് ഇവിടേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് ഈ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ ഹൃദയ വിഭാഗം ഡോക്ടര്‍ അരൂപ് ബാസു വിശദീകരിച്ചു.

കാലാവസ്ഥ വ്യതിയാനങ്ങളാണ് രോഗം പടരാന്‍ കാരണമാകുന്നത്. വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നുപിടിക്കുകയാണ് ചെയ്യുന്നത്. ശുചിത്വമുള്ള ജീവിതരീതിയും നല്ല ആഹാരമാണ് വൈറസിനെ ചെറുക്കാനുള മാര്‍ഗം. വൈറസ് ബാധിച്ചവരില്‍ നിന്നു കഴിവതും ഒഴിഞ്ഞു മാറുന്നത് അസുഖം പടരുന്നത് തടയാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

DONT MISS
Top