പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തി ചെയ്യാന്‍  നിര്‍ബന്ധിച്ച മധ്യ വയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ കൂട്ടുകാരിയെയാണ് ഇയാള്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ഇടയ്ക്ക്‌വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ പരാതിക്കാരിയുടെ സഹപാഠിയാണ്. സ്‌കൂളില്‍ പോകാത്തതിനാല്‍ സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഗോവിന്ദ് പരിചയപ്പെടുന്നത്.

വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് പലര്‍ക്കും കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിനുശേഷമാണ് വേശ്യാവൃത്തി ചെയ്യാന്‍ ഗോവിന്ദ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത്. അറസ്റ്റിലായ ഗോവിന്ദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

DONT MISS
Top